About us

വൈദികരെയും സന്യസ്തരെയും മതാധ്യാപകരെയും അതിലുപരി എല്ലാ ക്രിസ്തീയവിശ്വാസികളെയും ക്രിസ്തീയമായ അറിവിൽ ആഴപ്പെടുത്താനാഗ്രഹിച്ചുകൊണ്ട് 2003 ഡിസംബറിൽ എം.സി.ബി.എസ് സഭയിലെ അന്നത്തെ എമ്മാവൂസ് പ്രവിശ്യയുടെ കീഴിൽ ബൈബിൾ പണ്ഡിതനായ ഡോ.ജേക്കബ് നാലുപറയിൽ ആരംഭിച്ച മാസികയാണ് കാരുണികൻ. ക്രിസ്തീയ സഭകളിലും സഭയ്ക്ക് പുറത്തുള്ളവരിലും ധാരാളം വായനക്കാരുള്ള മാസിക ഇരുപതാം വർഷത്തിലേക്ക് കടക്കുകയാണ്. സഭയിലും സമൂഹത്തിലും ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമായിട്ടുള്ള കാരുണികൻ ക്രിസ്തീയ പുസ്തക പ്രസാധനമേഖലയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നിട്ടുണ്ട്.

Money Order, Cheque, DD എന്നിവ അയക്കേണ്ട വിലാസം
Karunikan Magazine
Perumanoor P. O
Thevara, Kochi - 682015
Ph: 0484-2663933, 2664733
Mob: 99958 02006
Email: magazinekarunikan@gmail.com
Bank Details
A/c Name : Director Karunikan
A/c No. : 17530100030870
IFSC Code : FDRL0001753
Bank : Federal Bank, Thevara

About the Magazine

സമകാലിക സംഭവങ്ങളെയും വ്യക്തികളെയും ക്രിസ്തുവിന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്ന സമഗ്ര ദൈവശാസ്ത്ര മാസിക. എല്ലാ മാസവും തേവരയിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. ഓരോ വിഷയത്തെക്കുറിച്ചും അതതു വിഷയത്തിലെ വിദഗ്ധരായ എഴുത്തുകാരുടെ ലേഖനങ്ങൾ. പ്രശസ്ത ജേർണലിസ്റ്റുകൾ തയ്യാറാക്കുന്ന പ്രത്യേക ഫീച്ചറുകൾ . ഈടുറ്റ ദൈവശാസ്ത്രലേഖനങ്ങൾ. കാലികമായി പുറത്തിറങ്ങുന്ന ശ്രദ്ധേയമായ കലാ സാഹിത്യ,സംഗീത,ചലച്ചിത്ര സൃഷ്ടികളെ വിലയിരുത്തുന്ന പംക്തികൾ അതതുമേഖലകളിലെ പ്രമുഖർ കൈകാര്യം ചെയ്യുന്നു. റീത്തു വ്യത്യാസമില്ലാതെ വിശ്വാസ സംബന്ധിയായ കാര്യങ്ങൾ അവതരിപ്പിക്കുന്നു. ആത്മീയ അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കപ്പെടുന്ന- അഭിവന്ദ്യ പിതാക്കന്മാർ, വൈദികർ,അത്മായർ എന്നിവരുമായുള്ള അഭിമുഖങ്ങൾ. സഭാസമൂഹത്തിലെ പ്രതിഭകളെ പരിചയപ്പെടുത്തുന്ന പംക്തി. സഭാനിയമങ്ങളിൽ അറിവു പകരുന്ന കാനൻ കോർണർ. വചനപ്രഘോഷകരെ സഹായിക്കാൻ പ്രശസ്ത ബൈബിൾ പണ്ഡിതർ തയ്യാറാക്കുന്ന ഭാഷ്യവും പ്രഗത്ഭരായ പ്രസംഗകർ തയ്യാറാക്കുന്ന പ്രസംഗവും ഒരുമിക്കുന്ന വചന ബോധി സീറോ-മലബാർ, സീറോ-മലങ്കര, ലത്തീൻ റീത്തുകളിലെ ഞായറാഴ്ചകളിലെയും തിരുനാൾ ദിവസങ്ങളിലെയും ബൈബിൾ വായനകളെ അടിസ്ഥാനമാക്കി തയ്യാറാക്കപ്പെടുന്നു. അറിവും ആത്മീയതയും ഒരുമിച്ച് ഓരോ മാസത്തിന്റെയും മധ്യത്തിൽ ! കൂടാതെ മറ്റനേകം വിഭവങ്ങളും.

Our Team

 • രക്ഷാധികാരി:- ഡോ. ജോസഫ് കൈപ്പയിൽ MCBS.
 • സഹരക്ഷാധികാരി:-ഫാ. ആന്റോ പുതുവ MCBS.
 • സ്ഥാപക പത്രാധിപർ:- ഡോ. ജേക്കബ് നാലുപറയിൽ MCBS. ( December 2003 - September 2017).
 • മുൻ പത്രാധിപർ-ഫാ.ജോയ് ചെഞ്ചേരിൽ MCBS ( October 2017- July 2022)
 • പത്രാധിപർ ( 2022 July - present )- ഫാ. മൈക്കിൾ കൂട്ടുങ്കൽ MCBS (മിഖാസ് കൂട്ടുങ്കൽ).
 • എക്സിക്യൂട്ടീവ് എഡിറ്റർ -ജോസ് ക്ലെമൻറ്
 • ഫിനാൻസ് മാനേജർ - ഫാ.ജോൺ പോൾ തെക്കുംചേരിക്കുന്നേൽ MCBS
 • ഓർഗനൈസിംഗ് അസിസ്റ്റൻസ്- ഫാ. ജോജോ കന്നപ്പിള്ളി MCBS,
 • സർക്കുലേഷൻ & സബ്സ്ക്രിപ്ഷൻ -എം.കെ.ജി.വാലി
 • അക്ഷരവിന്യാസം-നിഷ ബിനു
 • കവർ & രൂപകല്പന - അബ്ദു നെല്ലിമറ്റത്തിൽ