സ്ഥാനത്യാഗം ചെയ്ത ഒരു പാപ്പായെക്കുറിച്ച് എഴുതുന്നതിൽ എന്തു പ്രസക്തിയെന്ന് ചിന്തിക്കുന്നവർക്കിടയിലേക്ക് പോപ്പ് എമരിത്തൂസ് ബനഡിക്ട് പതിനാറാമനെക്കുറിച്ചുള്ള ഒരു ഹൃദ്രോഗവിദഗ്ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ പ്രകാശിതമായപ്പോൾ ഗ്രന്ഥശീർഷകംപോലെതന്നെ സ്വർണം അഗ്നിയിൽ ശുദ്ധിചെയ്‌തെടുത്ത തിളക്കം. വെട്ടിയിട്ട വഴിയിലൂടെ സഞ്ചരിക്കാതെ വഴിവെട്ടി സഞ്ചരിക്കുമ്പോൾ ആ യാത്രയ്ക്ക് ഒരു സുഖവും ഗരിമയുമുണ്ടാകും. ഡോ. ജോർജ് തയ്യിലിന്റെ ബനഡിക്ട് പതിനാറാമൻ പാപ്പയെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളുടെ ചേപ്പേട് 'സ്വർണം അഗ്നിയിലെന്നപോലെ' എന്ന ഗ്രന്ഥം വരിഷ്ഠമാകുന്നത് ഈ വിധത്തിലാണ്. കാലത്തിനുപോലും മറച്ചുവയ്ക്കാനാവാത്ത ഹൈമാസ്റ്റ് ലാമ്പാണ് ബനഡിക്ട് പതിനാറാമൻ പാപ്പ. വ്യത്യസ്തതകൾകൊണ്ട് പ്രകാശപൂരിതമായ ഈ ദീപം 258 താളുകളിലായി വെളിച്ചം വിതറി നിൽക്കുമ്പോൾ ജോസഫ് റാറ്റ്‌സിംഗർ എന്ന ബാലനിൽ നിന്നാരംഭിച്ച് ബനഡിക്ട് പതിനാറാമൻ പാപ്പയിൽവരെ എത്തിനിൽക്കുമ്പോൾ അഗ്നിശുദ്ധിയിൽ ദീപ്തമായ 95 വർഷങ്ങളുടെ ജീവിത രേഖയാണ് നാഴികകല്ലുകളായി മിഴിവുറ്റുനിൽക്കുന്നത്. വംശഹത്യയുടെ ഉണങ്ങാത്ത പാടുകൾ വീണ ഒരു മഹായുദ്ധം തകർത്തെറിഞ്ഞ നാട്ടിലേക്ക് മെഡിക്കൽ വിദ്യാഭ്യാസം സ്വപ്നംകണ്ട് ബിരുദധാരിയായ ജോർജ് തയ്യിൽ എന്ന യുവാവ് കടന്നുചെല്ലുന്നത് എഴുപതുകളുടെ ആരംഭത്തിലാണ്. ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ ജർമനിയുടെ മണ്ണിൽ കാലുകുത്തിയ ഈ യുവാവിന്റെ ജീവിതത്തെ മാറ്റിമറിച്ചത് റാറ്റ്‌സിംഗർ കുടുംബമായുണ്ടാക്കിയെടുത്ത ഹൃദയബന്ധമായിരുന്നു. ആ അഞ്ചംഗകുടുംബത്തിലെ ജോസഫ് റാറ്റ്‌സിംഗറും ജോർജ് റാറ്റ്‌സിംഗറും ജോർജിന് ഇടം നൽകിയത് അവരുടെ ഹൃദയത്തിലായിരുന്നു. അതിൽ ജോസഫ് റാറ്റ്‌സിംഗറുമായുള്ള സൗഹൃദം പൂത്ത് പുഷ്‌ക്കലമായതോടെ ഈ മെഡിക്കൽ വിദ്യാർഥിയുടെ ജീവിതവും താരും തളിരുമണിയുന്നതായിത്തീർന്നു. ആഗോളകത്തോലിക്കാസഭയുടെ അമരക്കാരനും വത്തിക്കാൻ രാജ്യത്തിന്റെ ഭരണത്തലവനുമായി ജോസഫ് റാറ്റ്‌സിംഗർ ബനഡിക്ട് പതിനാറാമനിലേക്ക് രൂപാന്തരപ്പെട്ടപ്പോഴും ഈ സുഹൃദ്ബന്ധത്തിന്റെ ഇഴകൾ വേർപെട്ടില്ല. അതുകൊണ്ടുതന്നെ സ്ഥ്യാനത്യാഗിയായി മാറിയപ്പോഴും വിളക്കിചേർത്ത കണ്ണിപോലെ ബനഡിക്ട് പതിനാറാമൻ പാപ്പയും ഡോ. ജോർജ് തയ്യിലും അകലാവാനാത്തവിധം ചേർന്നു നിന്നു. ഈ സൗഹൃദത്തിന്റെ ഓർമകൾക്ക് ഡോ. തയ്യിൽ കിന്നരി പിടിപ്പിച്ചപ്പോൾ അത് സ്വർണം അഗ്നിയിൽ ശുദ്ധിചെയ്തതിനു സമം പ്രഭാപൂരിതമായി. അക്ഷരങ്ങളാൽ രേഖിതമാക്കിയ ഈ ഗ്രന്ഥത്തിൽ മിഴിവുറ്റുനിൽക്കുന്നത് ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങളുടെ പൊള്ളുന്ന യാഥാർഥ്യങ്ങളും ഓർമകളുടെ സുവർണ പൊട്ടും പൊടികളുമാണ്. ദീപ്തമായ ഈ സ്മരണയ്ക്ക് പ്രഭയേറെ. നാലുപതിറ്റാണ്ടുകാലം നീണ്ടുനിന്ന ഒരാത്മബന്ധത്തിന്റെ നാൾവഴികൾ ചില്ലക്ഷരങ്ങളും വ്യജ്ഞനാക്ഷരങ്ങളുംകൊണ്ട് കോർത്തുവച്ചപ്പോൾ വിടവാങ്ങിയ ബനഡിക്ട് പതിനാറാമൻ പാപ്പായ്ക്കുള്ള ആദരസമർപ്പണമായി മാറുകയായിരുന്നു 'സ്വർണം അഗ്നിയിലെന്നപോലെ' എന്ന ഈ ഗ്രന്ഥം. വായനാലോകത്തെ ബെസ്റ്റ് സെല്ലറായി ഈ സുവർണ അക്ഷരപേടകം മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ഓർമക്കുറിപ്പ് എന്നതിലുപരി പച്ചയായ ജീവിതത്തിന്റെ അമ്ലസ്പർശമുള്ള ഗ്രന്ഥമാണിത്. അതുകൊണ്ടാണ് അവതാരകൻ ഡോ. കെ.എസ് രാധാകൃഷ്ണൻ കുറിച്ചിട്ടത്: ''സൂക്ഷ്മബുദ്ധിയുള്ള ഒരു വൈദ്യശാസ്ത്രത്തിന്റെ പൊരുളറിയാവുന്ന ഒരു ഹൃദ്രോഗവിദഗ്ധന്റെയും സാഹിത്യ രചനയുടെ മാർഗം ഗ്രഹിച്ച ഹൃദയാലുവായ ഒരെഴുത്തുകാരന്റെയും കരസ്പർശം കാണാമെന്ന്.'' മ്യൂണിക്കിനെ പ്രണയിച്ച റ്റിയൂലിപ്‌സ് പുഷ്പങ്ങൾ മുതൽ ബനഡിക്ട് പതിനാറാമൻ പാപ്പായുടെ ജീവിതരേഖവരെ നീളുന്ന 20 അധ്യായങ്ങൾ ഒരു നോവൽ വായന കണക്കേ ആസ്വദിച്ചു വായിക്കാവുന്നതാണ്. അവസാനധ്യായം വിശുദ്ധ പത്രോസുമുതൽ ഫ്രാൻസിസ് പാപ്പവരെ നീളുന്ന സഭയിലെ 266 പാപ്പാമാരുടെയും ചിത്രങ്ങൾകൊണ്ട് മുദ്രിതമാക്കിയിരിക്കുന്നതിനാൽ ഇതൊരു റഫറൽ ഗ്രന്ഥംകൂടിയായിമാറിയിരിക്കുന്നു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ ഓർമഗ്രന്ഥത്തിന് 299 രൂപയാണ് വില. ജെ.സി ബുക്ക്മാൻLatest EBooks

...
സ്വർണം അഗ്നിയിലെന്നപോലെ

സ്ഥാനത്യാഗം ചെയ്ത ഒരു പാപ്പായെക്കുറിച്ച് എഴുതുന്നതിൽ എന്തു പ്രസക്തിയെന്ന് ചിന്തിക്കുന്നവർക്കിടയിലേക്

...
wrer

snfsdfn

...
manjus

xyz

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous EBooks

...
manjus

xyz

...
wrer

snfsdfn

...
സ്വർണം അഗ്നിയിലെന്നപോലെ

സ്ഥാനത്യാഗം ചെയ്ത ഒരു പാപ്പായെക്കുറിച്ച് എഴുതുന്നതിൽ എന്തു പ്രസക്തിയെന്ന് ചിന്തിക്കുന്നവർക്കിടയിലേക്

...
Lorem Ipsum is simply dummy

This is a wider card with supporting text below as