രണ്ടുകുട്ടികൾ

15 Feb 2023

മധു. ബി.യുടെ 'രണ്ടുകുട്ടികൾ' എന്ന കവിതയുടെ ആസ്വാദനം സമകാലിക മലയാളം, 2023 ജനുവരി 23 റവ. ഡോ. സുനിൽ ജോസ് CMI സെന്റ് ജോസഫ്‌സ് കോളജ്, ദേവഗിരി, കോഴിക്കോട് 'വെളുത്ത കുട്ടിയുടെ നിഴലിലായിരുന്നു കറുത്തകുട്ടി' എന്ന വാക്യത്തിലാണ് ഈ കവിത ആരംഭിക്കുന്നത്. വെളുത്തവന് പ്രാധാന്യവും കറുത്തവന് നിന്ദയും നൽകുന്ന നടപ്പുശീലങ്ങളിൽ നിഴലാകാൻ വിധിക്കപ്പെട്ടവന്റെ/വരുടെ കഥയായി കവിത തുടരുന്നു/വിടരുന്നു. 'ഇടവഴിയുടെ അറ്റത്ത്, തണലു തീരുന്നിടത്ത് അവരൊന്നിച്ചു. ഇനി ഒന്നിക്കും മുമ്പത്തെ രണ്ടാളുടെയും ശീലങ്ങളിലേക്ക് കവിത വിസ്തരിച്ച് കാണിച്ചുപോകുന്നു. 'വെളുത്തമുഖം ചുവന്നും അടികൊള്ളാതിരിക്കാൻ എടുത്തുവച്ച നിലംതൊടാ അരയാലിലയിൽ വിശ്വസിച്ചും. സ്‌കൂളിലെ ക്ലോക്കിന്റെ സൂചി ചാവാൻ വഴിപാടുനേർന്നും വെളുത്തകുട്ടി സ്‌കൂളിലേക്ക് നടന്നു.' ഈ വെളുത്തകുട്ടിയെ നമുക്കറിയാം. നമ്മളിൽ പലരുമായി അവനുണ്ട്. സ്‌കൂളിലെ തല്ലും അതിനെതിരെ പ്രാർഥനയും വിശ്വാസവുംകൊണ്ട് നിർമിക്കുന്ന കൊച്ചുകർമങ്ങളുമായി അനേകം സ്‌കൂൾ കുട്ടികളെ അവൻ പ്രതിനിധാനം ചെയ്യുന്നു. ആ സ്‌കൂളിൽ പോയത് ചിരപരിചിതമായ വഴിയിലൂടെയാണ്. കറുത്തവൻ വെളുത്തവനു പിറകെ (നിഴലായി) നടക്കുന്നുണ്ട്. പക്ഷേ, പള്ളിക്കൂടപ്പേടി ലവലേശമില്ലാതെയാണ് ആ നടത്തം. ''കലക്കവെള്ളത്തിൽ കാൽപ്പടക്കം പൊട്ടിച്ച്, മേഘങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ മഴവില്ലിന് വഴിപറഞ്ഞുകൊടുത്തും'' കൂടുതൽ സ്വാതന്ത്ര്യത്തോടെയാണ് അവന്റെ യാത്ര. ''മുന്നിരയിലെ ഉറപ്പുള്ള ബഞ്ചിൽ പെൺകുട്ടികളെ നോക്കാതെ, പഠിച്ച പദ്യം ചൊല്ലിനോക്കി, പുസ്തകങ്ങൾ എടുത്തുവയ്ക്കാനമ്മ മറന്നു കാണുമോ എന്ന് ആശങ്കപ്പെട്ട് വെളുവനിരുന്നു,'' കവിതയിൽ. അവന് മുന്നിരയിലെ ബഞ്ചിലാണിരിപ്പിടം. ശ്രദ്ധിക്കാൻ അമ്മയുടെ സാന്നിധ്യമുണ്ട് കവിതയിൽ. പിൻനിരയിലെ ആടുന്ന ബഞ്ചിൽ കറുത്തവനിരിക്കുന്നു. അവന് പെൺപേടിയില്ല. കരുതലിലും ഭയത്തിലും പേടിയിലുമാണ് വെളുത്തവൻ വിരിഞ്ഞിറങ്ങുന്നത്. കറുത്തവൻ നേരെ വിപരീത ദിശയിലും. പടികയറുമ്പോൾ കാൽവഴുതാതെ ചുമലിൽ കൈയമർത്തി, മാമ്പഴം പെറുക്കുമ്പോൾ പച്ചിലപാമ്പിനെ പിടിച്ച, കുളത്തിൽ കുളിക്കുമ്പോൾ മുതല വരുമെന്നോർത്ത് കടവിൽനിന്ന് കപ്പുകൊണ്ട് വെള്ളം കോരികുളിക്കുന്നവനാണ് വെളുത്തവൻ. അവന് രാത്രിയിൽ ഒടിയനെയും പൊട്ടിചക്കിയെയും പേടിയാണ്. പാതിരാ ത്രിയിൽ ഹെഡ്മാസ്റ്ററുടെ ചൂരൽ പ്രയോഗം ഓർത്ത് കരഞ്ഞുറങ്ങുന്ന അവന് രക്ഷയായി കൈകളിൽ ചരടുകളും അരയിൽ ഏലസും പേടികൊണ്ട് പെരുകിക്കൊണ്ടിരുന്നു. കറുത്തകുട്ടി നാട്ടുമാവിന്റെ ഉയരങ്ങളെ സ്‌നേഹിച്ചു. പുഴയാഴങ്ങളിലെ മുതലയെ ഭയപ്പെട്ടില്ല. അവന് വീട്ടുകണക്കുകൾ തെറ്റി. അവന്റെ ചിരി സഹിക്കാനാകാതെ ''കണക്കുടീച്ചർ കാക്കയുടെയും തേങ്ങാപ്പൂളിന്റെയും ഉപമ പറഞ്ഞ് മലയാളം മാഷിലേക്ക് പുറെപ്പട്ടു'' എന്നെഴുതുമ്പോൾ കവി കറുത്തവന്റെ ചിരി 'തേങ്ങാപ്പൂളുകൊത്തിയെടുക്കാൻ നിൽക്കുന്ന കാക്കയെപ്പോലെ എന്ന നാടൻ പ്രയോഗത്തിന്റെ കൂർത്ത പരിഹാസംകൊണ്ട് പരകായ പ്രവേശനം ചെയ്യുന്ന കണക്കുടീച്ചറെ കൃത്യമായി വരച്ചിടുന്നു. വർഗ, വർണ, ലിംഗ, ജാതി വ്യത്യാസങ്ങൾക്കൊണ്ടു തലകുനിച്ചുനിൽക്കേണ്ടിവരുന്ന അനേകരിലേക്കാണ് ഈ ചിരി വാ യനക്കാരെ കൊണ്ടുചെന്നെത്തിക്കുന്നത്. ''പാതിരയിൽ പുഴവക്കത്തെ മരക്കൊമ്പത്ത് കാലാട്ടിയിരിക്കുന്ന യക്ഷികളുടെ പാട്ടിൽ കിടന്നുറങ്ങിയ അവന്റെ ഉറക്കങ്ങളിൽ കാട്ടുഞാവലുകൾ നിറഞ്ഞു.'' കറുത്തവന് രാത്രിയെയോ യക്ഷിപ്പാട്ടിനെയോ പേടിയില്ല. അവന്റെ ഉറക്കത്തിൽ ആർക്കും ഒരിക്കലും കീഴടക്കാനാവാത്ത നിയതിയുടെ സ്വപ്നസമാനമായ നാളെകളെക്കുറിച്ചുള്ള തൃഷ്ണകൾ കാട്ടുഞാവൽപ്പഴങ്ങളായി നിറഞ്ഞു. 'ഒരിക്കൽ, വഴിപിരിയുന്നിടത്ത് ഒളിച്ചുനിന്ന ആ പഴയ കിഴവൻ ഒറ്റനോട്ടംകൊണ്ട് കറുത്ത കുട്ടിയെ നിറങ്ങളില്ലാത്തവനാക്കി.' കവിയുടെ കിഴവൻ മരണമെന്ന പുരാതൻ തന്നെയാകണം അയാൾ ഒറ്റനോട്ടംകൊണ്ട് കറുത്തവന്റെ അപമാനത്തിന്റെ നിറം എടുത്തുമാറ്റി. മരിച്ചവന് ഇനി നിറത്തെച്ചൊല്ലി മാറ്റിനിർത്തൽ സഹിക്കേണ്ടതില്ലല്ലോ. മരണം എല്ലാവരെയും സമന്മാരാക്കുന്നു. ''പിറ്റേന്ന് കുട്ടികളുടെ മൗനജാഥയിൽ വെളുത്തകുട്ടിയില്ലായിരുന്നു. കറുത്ത കുട്ടിയുടെ നിഴൽ മാത്രമായിരുന്നു വെളുത്തകുട്ടി'' കവിത അവസാനിക്കുമ്പോൾ. താരതമ്യങ്ങളും പരസ്പരം തട്ടിച്ചുനോക്കിയും അപരന്റെ നിഴലാകാനും മറുപുറമാകാനും വിധിക്കപ്പെട്ടവരൊക്കെ മരണമെത്തി ഒരുവനെ കൊണ്ടുപോകുമ്പോൾ തുലനം ചെയ്യാനിനിയാരുമില്ലാതെ, ആരുമല്ലാതെ കടന്നുപോകേണ്ടിവരും. കവിതയുടെ ആരംഭവാചകത്തിന്റെ നടപ്പുരീതി വിട്ട് കവിത തലകീഴായി പുതിയ ഒരു ക്രമം രൂപപ്പെടുത്തുന്നു. കുറെക്കൂടെ വർത്തമാനകാലത്തിന്റെ രാഷ്ട്രീയം കവിതയിൽ കലരുന്നു. കറുത്തവന്റെ, കീഴാളന്റെ, നിസ്വന്റെ, സ്ത്രീയുടെ, ദളിതന്റെ പ്രയത്‌നങ്ങൾകൊണ്ട് വെളുത്തവനായി, പരിഷ്‌കൃതനായി ചമക്കാൻ അനേകർ യഥാർഥത്തിൽ മുൻചൊന്നവരുടെ വെറും നിഴലുകളെന്ന ഉത്തരാധുനിക പരിപ്രേഷ്യത്തിലേക്ക് കവിത വളരുന്നിടത്ത് രണ്ട് കുട്ടികൾ എന്ന കവിത കുട്ടികളുടെ കഥയല്ലാതാ വുകയും അവയിലെ കുട്ടിത്തം കുട്ടിത്തമല്ലാതാവുകയും ചെയ്യുന്നതിനെ വായനക്കാർ ആശ്ചര്യത്തോടെ കാണുന്നു. 'കുട്ടികൾക്ക്' മുതിരാനും മുതിർന്നവർക്ക് കുട്ടികളാകാനും കവിതയുടെ മാന്ത്രികവാതിൽ തുറന്നിട്ട കവി തന്റെ രചനയെ സാർഥകമാക്കിത്തീർന്നിരിക്കുന്നു. Previous Next 'വെളുത്ത കുട്ടിയുടെ നിഴലിലായിരുന്നു കറുത്തകുട്ടി' എന്ന വാക്യത്തിലാണ് ഈ കവിത ആരംഭിക്കുന്നത്. വെളുത്തവന് പ്രാധാന്യവും കറുത്തവന് നിന്ദയും നൽകുന്ന നടപ്പുശീലങ്ങളിൽ നിഴലാകാൻ വിധിക്കപ്പെട്ടവന്റെ/വരുടെ കഥയായി കവിത തുടരുന്നു/വിടരുന്നു. 'ഇടവഴിയുടെ അറ്റത്ത്, തണലു തീരുന്നിടത്ത് അവരൊന്നിച്ചു. ഇനി ഒന്നിക്കും മുമ്പത്തെ രണ്ടാളുടെയും ശീലങ്ങളിലേക്ക് കവിത വിസ്തരിച്ച് കാണിച്ചുപോകുന്നു. 'വെളുത്തമുഖം ചുവന്നും അടികൊള്ളാതിരിക്കാൻ എടുത്തുവച്ച നിലംതൊടാ അരയാലിലയിൽ വിശ്വസിച്ചും. സ്‌കൂളിലെ ക്ലോക്കിന്റെ സൂചി ചാവാൻ വഴിപാടുനേർന്നും വെളുത്തകുട്ടി സ്‌കൂളിലേക്ക് നടന്നു.' ഈ വെളുത്തകുട്ടിയെ നമുക്കറിയാം. നമ്മളിൽ പലരുമായി അവനുണ്ട്. സ്‌കൂളിലെ തല്ലും അതിനെതിരെ പ്രാർഥനയും വിശ്വാസവുംകൊണ്ട് നിർമിക്കുന്ന കൊച്ചുകർമങ്ങളുമായി അനേകം സ്‌കൂൾ കുട്ടികളെ അവൻ പ്രതിനിധാനം ചെയ്യുന്നു. ആ സ്‌കൂളിൽ പോയത് ചിരപരിചിതമായ വഴിയിലൂടെയാണ്. കറുത്തവൻ വെളുത്തവനു പിറകെ (നിഴലായി) നടക്കുന്നുണ്ട്. പക്ഷേ, പള്ളിക്കൂടപ്പേടി ലവലേശമില്ലാതെയാണ് ആ നടത്തം. ''കലക്കവെള്ളത്തിൽ കാൽപ്പടക്കം പൊട്ടിച്ച്, മേഘങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ മഴവില്ലിന് വഴിപറഞ്ഞുകൊടുത്തും'' കൂടുതൽ സ്വാതന്ത്ര്യത്തോടെയാണ് അവന്റെ യാത്ര. ''മുന്നിരയിലെ ഉറപ്പുള്ള ബഞ്ചിൽ പെൺകുട്ടികളെ നോക്കാതെ, പഠിച്ച പദ്യം ചൊല്ലിനോക്കി, പുസ്തകങ്ങൾ എടുത്തുവയ്ക്കാനമ്മ മറന്നു കാണുമോ എന്ന് ആശങ്കപ്പെട്ട് വെളുവനിരുന്നു,'' കവിതയിൽ. അവന് മുന്നിരയിലെ ബഞ്ചിലാണിരിപ്പിടം. ശ്രദ്ധിക്കാൻ അമ്മയുടെ സാന്നിധ്യമുണ്ട് കവിതയിൽ. പിൻനിരയിലെ ആടുന്ന ബഞ്ചിൽ കറുത്തവനിരിക്കുന്നു. അവന് പെൺപേടിയില്ല. കരുതലിലും ഭയത്തിലും പേടിയിലുമാണ് വെളുത്തവൻ വിരിഞ്ഞിറങ്ങുന്നത്. കറുത്തവൻ നേരെ വിപരീത ദിശയിലും. പടികയറുമ്പോൾ കാൽവഴുതാതെ ചുമലിൽ കൈയമർത്തി, മാമ്പഴം പെറുക്കുമ്പോൾ പച്ചിലപാമ്പിനെ പിടിച്ച, കുളത്തിൽ കുളിക്കുമ്പോൾ മുതല വരുമെന്നോർത്ത് കടവിൽനിന്ന് കപ്പുകൊണ്ട് വെള്ളം കോരികുളിക്കുന്നവനാണ് വെളുത്തവൻ. അവന് രാത്രിയിൽ ഒടിയനെയും പൊട്ടിചക്കിയെയും പേടിയാണ്. പാതിരാ ത്രിയിൽ ഹെഡ്മാസ്റ്ററുടെ ചൂരൽ പ്രയോഗം ഓർത്ത് കരഞ്ഞുറങ്ങുന്ന അവന് രക്ഷയായി കൈകളിൽ ചരടുകളും അരയിൽ ഏലസും പേടികൊണ്ട് പെരുകിക്കൊണ്ടിരുന്നു. കറുത്തകുട്ടി നാട്ടുമാവിന്റെ ഉയരങ്ങളെ സ്‌നേഹിച്ചു. പുഴയാഴങ്ങളിലെ മുതലയെ ഭയപ്പെട്ടില്ല. അവന് വീട്ടുകണക്കുകൾ തെറ്റി. അവന്റെ ചിരി സഹിക്കാനാകാതെ ''കണക്കുടീച്ചർ കാക്കയുടെയും തേങ്ങാപ്പൂളിന്റെയും ഉപമ പറഞ്ഞ് മലയാളം മാഷിലേക്ക് പുറെപ്പട്ടു'' എന്നെഴുതുമ്പോൾ കവി കറുത്തവന്റെ ചിരി 'തേങ്ങാപ്പൂളുകൊത്തിയെടുക്കാൻ നിൽക്കുന്ന കാക്കയെപ്പോലെ എന്ന നാടൻ പ്രയോഗത്തിന്റെ കൂർത്ത പരിഹാസംകൊണ്ട് പരകായ പ്രവേശനം ചെയ്യുന്ന കണക്കുടീച്ചറെ കൃത്യമായി വരച്ചിടുന്നു. വർഗ, വർണ, ലിംഗ, ജാതി വ്യത്യാസങ്ങൾക്കൊണ്ടു തലകുനിച്ചുനിൽക്കേണ്ടിവരുന്ന അനേകരിലേക്കാണ് ഈ ചിരി വാ യനക്കാരെ കൊണ്ടുചെന്നെത്തിക്കുന്നത്. ''പാതിരയിൽ പുഴവക്കത്തെ മരക്കൊമ്പത്ത് കാലാട്ടിയിരിക്കുന്ന യക്ഷികളുടെ പാട്ടിൽ കിടന്നുറങ്ങിയ അവന്റെ ഉറക്കങ്ങളിൽ കാട്ടുഞാവലുകൾ നിറഞ്ഞു.'' കറുത്തവന് രാത്രിയെയോ യക്ഷിപ്പാട്ടിനെയോ പേടിയില്ല. അവന്റെ ഉറക്കത്തിൽ ആർക്കും ഒരിക്കലും കീഴടക്കാനാവാത്ത നിയതിയുടെ സ്വപ്നസമാനമായ നാളെകളെക്കുറിച്ചുള്ള തൃഷ്ണകൾ കാട്ടുഞാവൽപ്പഴങ്ങളായി നിറഞ്ഞു. 'ഒരിക്കൽ, വഴിപിരിയുന്നിടത്ത് ഒളിച്ചുനിന്ന ആ പഴയ കിഴവൻ ഒറ്റനോട്ടംകൊണ്ട് കറുത്ത കുട്ടിയെ നിറങ്ങളില്ലാത്തവനാക്കി.' കവിയുടെ കിഴവൻ മരണമെന്ന പുരാതൻ തന്നെയാകണം അയാൾ ഒറ്റനോട്ടംകൊണ്ട് കറുത്തവന്റെ അപമാനത്തിന്റെ നിറം എടുത്തുമാറ്റി. മരിച്ചവന് ഇനി നിറത്തെച്ചൊല്ലി മാറ്റിനിർത്തൽ സഹിക്കേണ്ടതില്ലല്ലോ. മരണം എല്ലാവരെയും സമന്മാരാക്കുന്നു. ''പിറ്റേന്ന് കുട്ടികളുടെ മൗനജാഥയിൽ വെളുത്തകുട്ടിയില്ലായിരുന്നു. കറുത്ത കുട്ടിയുടെ നിഴൽ മാത്രമായിരുന്നു വെളുത്തകുട്ടി'' കവിത അവസാനിക്കുമ്പോൾ. താരതമ്യങ്ങളും പരസ്പരം തട്ടിച്ചുനോക്കിയും അപരന്റെ നിഴലാകാനും മറുപുറമാകാനും വിധിക്കപ്പെട്ടവരൊക്കെ മരണമെത്തി ഒരുവനെ കൊണ്ടുപോകുമ്പോൾ തുലനം ചെയ്യാനിനിയാരുമില്ലാതെ, ആരുമല്ലാതെ കടന്നുപോകേണ്ടിവരും. കവിതയുടെ ആരംഭവാചകത്തിന്റെ നടപ്പുരീതി വിട്ട് കവിത തലകീഴായി പുതിയ ഒരു ക്രമം രൂപപ്പെടുത്തുന്നു. കുറെക്കൂടെ വർത്തമാനകാലത്തിന്റെ രാഷ്ട്രീയം കവിതയിൽ കലരുന്നു. കറുത്തവന്റെ, കീഴാളന്റെ, നിസ്വന്റെ, സ്ത്രീയുടെ, ദളിതന്റെ പ്രയത്‌നങ്ങൾകൊണ്ട് വെളുത്തവനായി, പരിഷ്‌കൃതനായി ചമക്കാൻ അനേകർ യഥാർഥത്തിൽ മുൻചൊന്നവരുടെ വെറും നിഴലുകളെന്ന ഉത്തരാധുനിക പരിപ്രേഷ്യത്തിലേക്ക് കവിത വളരുന്നിടത്ത് രണ്ട് കുട്ടികൾ എന്ന കവിത കുട്ടികളുടെ കഥയല്ലാതാ വുകയും അവയിലെ കുട്ടിത്തം കുട്ടിത്തമല്ലാതാവുകയും ചെയ്യുന്നതിനെ വായനക്കാർ ആശ്ചര്യത്തോടെ കാണുന്നു. 'കുട്ടികൾക്ക്' മുതിരാനും മുതിർന്നവർക്ക് കുട്ടികളാകാനും കവിതയുടെ മാന്ത്രികവാതിൽ തുറന്നിട്ട കവി തന്റെ രചനയെ സാർഥകമാക്കിത്തീർന്നിരിക്കുന്നു. രണ്ടുകുട്ടികൾ മധു. ബി.യുടെ എന്ന കവിതയുടെ ആസ്വാദനം സമകാലിക മലയാളം, 2023 ജനുവരി 23 റവ. ഡോ. സുനിൽ ജോസ് cmi സെന്റ് ജോസഫ്‌സ് കോളജ്, ദേവഗിരി, കോഴിക്കോട്